
വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഏകാദശി വ്രതം. കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്‌ത്രീ പുരുഷ ഭേദമില്ലാതെ വ്രതം അനുഷ്ഠിക്കാറുണ്ട്. ദശമി, ഏകാദശി, ദ്വദശി എന്നീ ദിവസങ്ങളിലാണ് വ്രതം അനുഷ്ഠിക്കുന്നത്. ഈ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ പാപങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്.
എകാദശി വ്രതം എങ്ങനെ
ഭക്ഷണം കഴിക്കാതെയിരിക്കുന്നത് മാത്രമല്ല വ്രതം. പകരം ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ് യഥാര്‍ത്ഥ ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും കഴിയ്‌ക്കാൻ പാടില്ല. ഏകാഗ്രതയോടെയും ഭക്തിയോടും കൂടി വ്രതം അനഷ്ഠിച്ചാല്‍ മാത്രമേ ഫലമുണ്ടാകൂകയുള്ളൂ. വ്രതം അനുഷ്ഠിക്കുന്ന ദിവസം വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, എന്നിവ പാരായണം ചെയ്യുന്നതും കേള്‍ക്കുന്നതും നല്ലതാണ്.
എന്തുകൊണ്ട് അരി ആഹാരം കഴിക്കരുത്
ഈ വിശ്വാസത്തിന് പിന്നിൽ അതിശക്തമായ ഒരു പുരാണ കഥയുണ്ട്. ബ്രഹ്മാവിന്റെ തലയിൽ നിന്ന് വീണ വിയർപ്പ്തുള്ളിയിൽ നിന്ന് ഒരു രാക്ഷസൻ ജനിച്ചു. തുടർന്ന് തനിക്ക് ജീവിക്കാൻ ഒരു സ്ഥലം നൽകണമെന്ന് രാക്ഷസൻ ബ്രഹ്മാവിനോട് അഭ്യര്‍ഥിച്ചു. ഏകാദശിയിൽ മനുഷ്യർ കഴിക്കുന്ന അരിയിൽ വസിക്കാനും പിന്നീട് അവരുടെ വയറ്റിൽ പുഴുക്കളായി ജീവിക്കാനും ബ്രഹ്മാവ് രാക്ഷസനോട് ആവശ്യപ്പെട്ടു. ഇതാണ് അരി ആഹാരം ഏകാദശിയിൽ വിലക്കാനുള്ള കാരണം.