
ആഴ്ചയിൽ രണ്ടും മൂന്നും തവണ ഭക്ഷണം പുറത്ത് നിന്ന് കഴിക്കുന്നത് പലരുടെയും ശീലമാണ്. രുചികരമായ റെഡ് മീറ്റിന് ആരാധകർ ഏറെയാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിൻ ബി3, ബി6, ബി12, തയാമിൻ, വൈറ്റമിൻ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്.
എന്നാൽ റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കാം.പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാൻ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. 
നമ്മൾ കഴിക്കുന്ന റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന വില്ലനാണ് പ്രോട്ടീൻ ആയ ഹീം അയേൺ. ഇവൻ കുടലിലെ കോശങ്ങളെ നശിപ്പിക്കുന്നതിന് പുറമെ കാൻസർജന്യ പദാർത്ഥമായ നൈട്രോസാമിൻസിന്റെ ഉത്പാദനത്തിന് കാരണവുമാണ്. സംസ്‌കരിച്ച മാംസം പുകവലിക്ക് തുല്യമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ മുന്നറിയിപ്പിന്റെ ഗൗരവം ഊഹിക്കാമല്ലോ. മാംസാഹാരം നിർബന്ധമുള്ളവർ കോഴിയിറച്ചി, താറാവ് ഇറച്ചി എന്നിവ കഴിക്കുക.റെഡ് മീറ്റ് വല്ലപ്പോഴും മാത്രം കറിവച്ച് കഴിക്കുക.