
കൊച്ചി: രാജ്യത്ത് മാതൃമരണനിരക്ക് കുറക്കുന്നതിന് നിർണ്ണായകമായ പഠനങ്ങൾ നടത്തിയ ഡോ. പി.എൻ. ആനന്ദലക്ഷ്മി (79) നിര്യാതയായി. എറണാകളം മുളന്തുരുത്തി ഗ്രേസ് ലാൻഡ് റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം.
കണ്ണൂർ തലശേരി പുത്തൻപുരയിൽ കുടുംബാംഗമായ ആനന്ദലക്ഷ്മി ന്യൂഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽനിന്ന് അസോസിയേറ്റ് പ്രൊഫസറായാണ് വിരമിച്ചത്.
ജനസംഖ്യാശാസ്ത്ര വിദഗ്ദ്ധയായ ആനന്ദലക്ഷ്മി 1980കളിൽ ന്യൂഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ സേവനകാലത്ത് ഗർഭിണികളിൽ നടത്തിയ പഠനത്തിലാണ് രണ്ട് പ്രസവങ്ങൾക്കിടയിലെ ഇടവേള മാതൃമരണനിരക്കിനെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഇടവേളയുള്ള പ്രസവങ്ങളിൽ മാതൃമരണ നിരക്ക് വളരെ കുറവാണെന്നായിരുന്നു പഠനഫലം. ദേശീയ ആരോഗ്യനയത്തിൽ ഇത് പ്രധാനഘടകമായി. അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. സഹോദരങ്ങൾ: പി.എൻ. ചന്ദ്രലേഖ, പരേതരായ പി.എൻ. രാധാകൃഷ്ണൻ, പി.എൻ. ഹരീന്ദ്രനാഥ്.