ian-locke

മേൽക്കൂരയിൽ നിന്ന് 30 അടി താഴ്ചയിൽ വീണ് ശരീരത്തിലെ എല്ലാ എല്ലുകളും ഒടിഞ്ഞ മനുഷ്യൻ അത്ഭുതകരമായി രക്ഷപ്പെട്ടു. 53 കാരനായ ഇയാൻ ലോക്കിനാണ് അങ്ങനെ ഒരു പുനർജന്മം ലഭിച്ചത്. കഴിഞ്ഞ സെപ്‌തംബറിൽ മാഞ്ചസ്റ്ററിൽ സുഹൃത്തിന് ആന്റിന ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

30 അടി താഴ്‌ചയിലേക്കാണ് വീണത്. ശരീരത്തിലെ എല്ലാ അസ്ഥികളും ഒടിഞ്ഞു. തുടർന്ന് വിമാനമാർഗം മാഞ്ചസ്റ്റർ റോയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തോളിലൂടെയും കൈത്തണ്ടയിലൂടെയും ചർമ്മത്തിലൂടെ എല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന തരത്തിൽ കൈ ഒടിഞ്ഞിരുന്നു. നട്ടെല്ലിന് നാലിടത്താണ് ഒടിവ് സംഭവിച്ചത്. വാരിയെല്ലുകളെല്ലാം നുറുങ്ങി. ശ്വാസകോശവും ഇടുപ്പെല്ലും തകർന്നു.

ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഒരു പ്രതീക്ഷയും വേണ്ടെന്ന് ഡോക്‌ടർമാർ വിധി എഴുതി. എന്നാൽ വിസ്മയകരമായി ഇയാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആരോഗ്യം പതുക്കെ വീണ്ടെടുക്കുന്നുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ഇയാൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.