
കൊല്ലം: രാമൻകുളങ്ങര കളർകോട് മഠത്തിൽ പ്രശസ്ത വയലിൻ വിദ്വാനായ കളർകോട് കൃഷ്ണസ്വാമി (94) അന്തരിച്ചു. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനും പി. ലീലയ്ക്കുമൊപ്പം നിരവധി വേദികൾ പിന്നിട്ട സംഗീതജ്ഞനായിരുന്നു ഇദ്ദേഹം. ഓൾ ഇന്ത്യാ റേഡിയോയിലും നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മീനാക്ഷി അമ്മാൾ. സംഗീത രംഗത്ത് പ്രവർത്തിക്കുന്ന കളർകോട് നാരായണസ്വാമിയും എൻ. രാമചന്ദ്രനും മക്കളാണ്.