
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ശനിയാഴ്ച (ജനുവരി 29) മടങ്ങിയെത്തില്ല. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദുബായ് വഴിയാണ് മടക്കയാത്ര.
ദുബായ് എക്‌സ്‌പോയിൽ കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. ഈ മാസം 14ന് ആണ് മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോയത്.