perth-scrtchers

മെ​ൽ​ബ​ൺ​:​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​ട്വ​ന്റി​-20​ ​ലീ​ഗാ​യ​ ​ബി​ഗ്ബാ​ഷി​ൽ​ ​പെ​ർ​ത്ത് ​സ്കോ​ർ​ച്ചേ​ഴ്സ് ​ചാ​മ്പ്യ​ൻമാ​രാ​യി.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​സി​ഡ്നി​ ​സി​ക്‌​സേ​ഴ്‌​സി​നെ​ 79​ ​റ​ൺ​സി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​സ്കോ​ർ​ച്ചേ​ഴ്‌​സ് ​നാ​ലാം​ ​ത​വ​ണ​ ​ബി.​ബി.​എ​ൽ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​സ്കോ​ർ​ച്ചേ​ഴ്സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 171​ ​റ​ൺ​സെ​ടു​ത്തു.​

​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​​ ​സി​ക്സേ​ഴ്സ് 16.2​ ​ഓ​വ​റി​ൽ​ 92​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​കൊ​വി​ഡും​ ​പ​രി​ക്കും​ ​മൂ​ലം​ ​സി​ഡ്നി​ ​സി​ക‌്സേ​ഴ‌്സ് ​പ്ലേ​ ​ഓ​ഫി​ലു​ൾ​പ്പെ​ടെ​ ​പ​തി​നൊ​ന്നം​ഗ​ ​ടീ​മി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​പോ​ലും​ ​പാ​ടു​പെട്ടിരുന്നു.