
വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കിയ 'ഹൃദയം" തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
പതിനഞ്ച് പാട്ടുകളുമായി എത്തിയ സിനിമ മലയാളികൾ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. ചിത്രം റിലീസായതുമുതൽ അഭിനന്ദനങ്ങൾക്ക് നടുവിലാണ് വിനിത് ശ്രീനിവാസൻ. ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. സംവിധായകൻ പ്രിയദർശൻ 'ഹൃദയം" കാണാനെത്തിയപ്പോഴെടുത്ത ചിത്രം മനോഹരമായ കുറിപ്പോടെയാണ് വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു മില്യൺഡോളർ ചിത്രം!!! ഇന്ന് ഹൃദയം കാണാൻ വന്നപ്പോൾ ക്ലിക്ക് ചെയ്തു.. ഈ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. ഈ ജീവിതത്തിനും ഞാൻ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിനും ദൈവത്തിന് നന്ദി !! ഇങ്ങനെയായിരുന്നു വിനീതിന്റെ വാക്കുകൾ. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.