home-tips-

ഒരു വീടിന്റെ നിർമ്മാണവുമായി ഏറ്റവും ബന്ധപ്പെട്ട ഒന്നാണ് വാസ്തു ശാസ്ത്രം. എന്നാൽ പലർക്കും ഇതിനെ കുറിച്ച് ഏറെ സംശയങ്ങളുമുണ്ട്. വാസ്തു ശാസ്ത്രം തട്ടിപ്പാണ് എന്ന തരത്തിൽ നിരവധി ചർച്ചകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. വാസ്തു അനുസരിച്ച് നിർമ്മിച്ച വീടുകളിൽ ഒരു തരത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പരാതി. എന്നാൽ ഇത്തരത്തിലുള്ള വാദങ്ങൾക്ക് ചില മറുപടികളുമായി രംഗത്ത് വന്നിരിക്കുകയാണ് വാസ്തു വിദഗ്ദ്ധനായ മനോജ് എസ് നായർ.

മനുഷ്യ രാശിക്കും ജന്തുലോകത്തിനും നിരവധി ഗുണ ഫലങ്ങൾ നൽകുന്ന ഒന്നാണ് വാസ്തു ശാസ്ത്രമെന്ന് വിവിധ പഠനങ്ങളിലൂടെ താൻ കണ്ടെത്തിയതായി മനോജ് എസ് നായർ വ്യക്തമാക്കി. വാസ്തു ശാസ്ത്രം ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന ഒരു കുറുക്ക് വഴിയെന്നാണ് പലരും മനസിലാക്കി വച്ചിരിക്കുന്നത്. എന്നാൽ ഇതിനറെ പ്രവർത്തനതലം മാനസികമാണ്. ഒരു വ്യക്തി എവിടെ ജനിക്കണം എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത് പൂർവകർമ്മങ്ങളുടെ ഫലമായിയാണ്. എന്നാൽ വ്യക്തി ജനിക്കുന്നത് എത്ര മോശമായ സാഹചര്യത്തിലാണെങ്കിലും വാസ്തു ശാസ്ത്രത്തിലൂടെ അതിനെ മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റാൻ കഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വ്യക്തിയുടെ മനസ് പോസിറ്റീവ് എനർജികൊണ്ട് നിറയുന്നത് ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന വാസ്തു വിദ്യയുടെ ഗുണഫലമായിട്ടാണ്. ഒരു വ്യക്തിയുടെ മനസിനെ ശാന്തമാക്കാനും ഭാവി ജീവതത്തിന് ഊർജം പകരാനും ക്ഷേത്രങ്ങൾക്ക് കഴിയുന്നതും ഇതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വീട് നിർമ്മാണത്തിൽ ഉറപ്പായും പിന്തുടരേണ്ട രീതികളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.