
ഒരു ഒൻപതുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എന്താണ് ഈ കുട്ടിയ്ക്ക് ഇത്ര പ്രത്യേകത എന്നല്ലേ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായതിനാലാണ് സമൂഹമാദ്ധ്യമങ്ങളിൽ കുട്ടി ചർച്ചയാകാൻ കാരണം.
മുഹമ്മദ് അവൽ മുസ്തഫ എന്നാണ് ഈ ഒൻപതുകാരന്റെ പേര്. മോംഫെ ജൂനിയർ എന്നാണ് കുട്ടി അറിയപ്പെടുന്നത്. തന്റെ ആറാമത്തെ വയസിലാണ് കുട്ടി ഒരു മാളികയുടെ ഉടമയായത്. ഇപ്പോൾ നിരവധി ബംഗ്ലാവുകളും, കോടിക്കണക്കിന് രൂപയുടെ കാറുകളും, എന്തിനേറെപ്പറയുന്നു, ഒരു പ്രൈവറ്റ് ജെറ്റ് ഉൾപ്പടെ കുട്ടിയുടെ സ്വന്തമാണ്.
പ്രൈവറ്റ് ജെറ്റിൽ ലോകം ചുറ്റലാണ് ഒൻപതുകാരന്റെ ഇപ്പോഴത്തെ ഹോബി. ഇതിന്റെയൊക്കെ ചിത്രങ്ങളും മോംഫെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ലാഗോസിൽ നിന്നുള്ള മൾട്ടി മില്യണയറായ ഇസ്മയിലിയ മുസ്തഫയുടെ മകനാണ്. ആറ് വയസുകാരിയായ ഒരു അനിയത്തിയും മോംഫെയ്ക്കുണ്ട്. ഇൻസ്റ്റഗ്രാമിൽ മുപ്പതിനായിരത്തിലധികം ഫോളോവേഴ്‌സാണ് കുട്ടിക്കുള്ളത്.