
ചിക്കാഗോ: ട്രെയിൻ സർവീസ് നടത്തേണ്ട ട്രാക്കിലെല്ലാം തീയിട്ട് റെയിൽവെ ട്രാൻസ്പോർട്ട് കമ്പനി. ഇതെന്ത് വട്ടാണെന്ന് ആലോചിച്ച് അമ്പരക്കുന്നവർക്ക് അമേരിക്കയിലെ ഇല്ലിനോയിസിലെ കാലാവസ്ഥയെ കുറിച്ച് ആലോചിക്കേണ്ടി വരും.
അതെ ഇവിടെയിപ്പോൾ ഇപ്പോൾ കുറച്ചുനാളായി അതിശൈത്യമാണ്. എല്ലിനുളളിൽ വരെ തണുപ്പ് അരിച്ചുകയറുന്ന മൈനസ് ഡിഗ്രി കാലാവസ്ഥ.റെയിൽപാളങ്ങളെല്ലാം നിമിഷങ്ങൾക്കകം മഞ്ഞിൽ മൂടിപ്പോകുന്ന അവസ്ഥ. ഈ പ്രതിസന്ധി മറികടക്കാനാണ് റെയിൽ ട്രാൻസ്പോർട്ട് കമ്പനിയായ മെട്ര പാളങ്ങൾക്ക് തീയിട്ടത്.
തീയിട്ടു എന്ന് പറയുമ്പോൾ പാളത്തിൽ തീ ആളിപ്പടർന്നു എന്നർത്ഥമില്ല കേട്ടോ ട്രാക്കിന് വശത്തായി ഗ്യാസിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ ഉളള ട്യൂബുണ്ട്. ഇവ ഉപയോഗിച്ച് ട്രാക്കുകൾ ചൂടാക്കുമ്പോഴാണ് തീയുണ്ടാകുന്നത്. മാസങ്ങളോളം -1 ഡിഗ്രി തണുപ്പിൽ താഴെ കാലാവസ്ഥ വരുന്ന ഇവിടെ ട്രാക്കുകൾ മഞ്ഞിനടിയിലാകാതിരിക്കാൻ ചെയ്യുന്ന സാങ്കേതിക വിദ്യയാണിത്. തണുപ്പ് വളരെ കൂടിയാൽ പാളങ്ങൾക്ക് തനിയെ കേടുണ്ടാകാം. ഇത് ഒഴിവാക്കാനാണ് ഈ വിദ്യ.
ഇടയ്ക്ക് പാളം ചൂടാക്കുമ്പോൾ കൊടും തണുപ്പിൽ അകന്നുപോകുന്ന പാളങ്ങൾ ചൂടേറ്റ് തിരികെ ചേർന്നിരിക്കും. തീ വല്ലാതെ കൂടാതെ കമ്പനി അധികൃതർ ഇടക്കിടെ വിലയിരുത്തും. ഡീസലിൽ ഓടുന്ന ട്രെയിനുകൾ തീയുളള ട്രാക്കിലൂടെ പോയാലും വലിയ അപകടമുണ്ടാകില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
There's nothing like checking the @railstream camera at A2 and seeing Metra running seamlessly through this snowy weather on a Monday morning!
Beat the traffic, no matter the weather, by hopping on Metra. 💯 pic.twitter.com/QzPfQx3bxW— Metra (@Metra) January 24, 2022