university

കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ പരീക്ഷാ കൺട്രോളറാക്കാൻ നീക്കവുമായി കാലിക്കറ്റ് സർവകലാശാല. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സിൻഡിക്കേറ്റ് യോഗം ആരംഭിച്ചു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഗോഡ്‍വിന്‍ സാമ്രാജിനെയാണ് പരീക്ഷ കൺട്രോളറാക്കാനുള്ള ശ്രമം നടക്കുന്നത്. പരീക്ഷ എഴുതാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗോഡ്‍വിന്‍ സാമ്രാജ് ആരോപണ വിധേയനാണ് . എന്നാല്‍ അദ്ധ്യാപകനെതിരെ നടപടിയെടുക്കാതെ നീട്ടികൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ കണ്‍ട്രോളറാക്കാനുള്ള നീക്കം നടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഗോഡ്‍വിന്‍ സാമ്രാജിനെതിരെ നേരത്തെ നടപടി എടുത്തിരുന്നു. ഇടത് അദ്ധ്യാപക സംഘടന നേതാവാണ് ഇയാൾ.