
ജോജു ജോർജ്, രജിഷ വിജയൻ, സ്രിന്ധ, രോഹിണി, സിദ്ധാർത്ഥ ശിവ, കബനി എന്നിവർ അഭിനയിച്ച ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ്, സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അന്താക്ഷരി എന്നീ ചിത്രങ്ങൾ സോണി ലൈവ് പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യും. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നീ അഞ്ചു സംവിധായകരുടെ അഞ്ചു ചെറുകഥ ചേർന്ന അന്തോളി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. വിപിൻദാസ് സംവിധാനം ചെയ്ത അന്താക്ഷരയിൽ ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അന്താക്ഷരി
സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൽ ജസം അബ്ദുൾ ജബ്ബാറാണ് നിർമ്മിക്കുന്നത്.
ഛായാഗ്രാഹണം: ബബ്ലു അജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അൽ സജം അബ്ദുൾ ജബ്ബാർ, ക്രിയേറ്റീവ് ഡയറക്ടർ: നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, അസോ. ഡയറക്ടർ: റെജിവൻ എ, റെനിറ്റ് രാജ്, പി.ആർ.ഒ: ശബരി.