
നമ്മുടെ ഹെയർസ്‌റ്റൈലും ലുക്കും തമ്മിൽ വലിയ ബന്ധമാണ് ഉള്ളത്. ഹെയർസ്‌റ്റൈൽ മാറ്റിയാൽ അത് നമ്മുടെ ലുക്കിനെ വലിയ രീതിയിൽ സ്വാധീനിക്കും. ആളാകെ മാറിയല്ലോ എന്നും പ്രിയപ്പെട്ടവർ പറയാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയതാരം തലമുടിയിൽ കിടിലൻ മാറ്റം വരുത്തിയിരിക്കുകയാണ് .
ആരാണ് ആ താരം എന്നല്ലേ. മറ്റാരുമല്ല, നസ്രിയ സസീം ആണ് ആ നടി. തലമുടി ചുരുട്ടി, മാസ്‌ക് വച്ചിട്ടുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഒറ്റനോട്ടത്തിൽ പെട്ടെന്ന് താരത്തെ മനസിലാവില്ലെന്നാണ് ആരാധകർ പറയുന്നത്.
പുതിയ ലുക്ക് കൊള്ളം, നസ്രിയയ്ക്ക് നന്നായി ചേരുന്നുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം. മണിക്കൂറുകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. നാനി നായകനാകുന്ന 'അണ്ടെ സുന്ദരാകിനി' എന്ന് തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ഇപ്പോൾ അഭിനയിക്കുന്നത്.