grilled

പാചകം ആസ്വദിച്ച് ചെയ്യുന്നവർ വളരെ കുറവാണ്. കൂടുതൽപേർക്കും സംഗതി ബോറടിപ്പിക്കുന്ന ഒന്നുതന്നെയാണ്. അത്തരക്കാർക്ക് പരീക്ഷിക്കാൻ ഇതാ ഒരു സൂപ്പർ ഐഡിയ. ഇവിടൊരു കക്ഷി ഒരേസമയം പിയാനോ വായിക്കുന്നുമുണ്ട്, പാചകം ചെയ്യുന്നുമുണ്ട്.

അതുകൊണ്ടു തന്നെ പാചകത്തിന്റെ മടുപ്പ് അറിയുന്നില്ല എന്നതാണ് പ്രത്യേകത. പിയാനോയുടെ മുകളിൽ ഇറച്ചി ബാർബിക്യു മാതൃകയിൽ അടുക്കി വച്ചാണ് കക്ഷി ഗ്രിൽ ചെയ്‌തെടുക്കുന്നത്. പിയാനോയുടെ ഉള്ളിൽ നിറയെ കനൽ നിറച്ചിട്ടുണ്ട്.

衝撃 pic.twitter.com/or9QwWOvur

— vinyl7 records (@vinyl7records) January 19, 2022

ഓരോ കീയും അമർത്തുന്നതിനുസരിച്ച് ഗ്രിൽ ചെയ്യാൻ വച്ചിരിക്കുന്ന കമ്പി കറങ്ങും. പിയാനോ വായിക്കുന്നതിന് അനുസരിച്ച് കനലിൽനിന്ന് പുക വരുന്നതും വീഡിയോയിൽ കാണാം. തീർന്നിട്ടില്ല പ്രത്യേകത. ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടു പോകാൻ കഴിയുന്ന തരത്തിൽ മൂന്നു വീലുകളും ഈ പിയാനോ അടുക്കളയിൽ ഘടിപ്പിച്ചിട്ടുണ്ട്.

എന്തായാലും സംഗതി അടിപൊളിയായിട്ടുണ്ടെന്നാണ് ഏറെപ്പേരും പറയുന്നത്. പാചകം ബോറടിക്കാതിരിക്കണമെങ്കിൽ ഇത്തരത്തിലുള്ള പുതിയ പരീക്ഷണങ്ങൾ ഇനിയും വരണമെന്നാണ് ഏറെപ്പേരും പറയുന്നത്.