
തമിഴ്- തെലുങ്ക് താരസുന്ദരി തമന്ന ഭാട്ടിയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ചകളിൽ നിറയുന്നത്. താരത്തിന്റെ പുതിയ ഡാൻസ് ചലഞ്ച് വൈറലായി മുന്നേറുകയാണ്. തമന്നയുടെ ഏറ്റവും പുതിയ ചിത്രമായ ഗനിയിലെ അടുത്തിടെ പുറത്തിറങ്ങിയ കോട്‌തെ എന്ന ഗാനത്തിനായാണ് താരം ചുവടുവച്ചിരിക്കുന്നത്. വരുൺ തേജാണ് ചിത്രത്തിലെ നായകൻ.
"കൂടുതൽ അവസരങ്ങൾ ഉപയോഗിക്കൂ. കൂടുതൽ ഡാൻസ് ചെയ്യൂ. ഞാൻ കോട്തയ്ക്ക് ചുവടുവയ്ക്കുകയാണ്. ഇനി നിങ്ങളുടെ അവസരമാണ്. നിങ്ങളോട് രണ്ടുപേരോടും ഞാൻ ചലഞ്ച് ചെയ്യുന്നു." എന്നു കുറിച്ചുകൊണ്ട് വരുൺ തേജിനെയും നടി സായി മഞ്ചരേക്കറിനെയുെം താരം ചലഞ്ച് ചെയ്തു. ഇതിന് പിന്നാലെ താരത്തിന്റെ ചലഞ്ച് ഏറ്റെടുത്ത് നിരവധി ആരാധകരാണ് രംഗത്തുവരുന്നത്.
തമിഴിലും തെലുങ്കിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു തമന്ന. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ കഥാപാത്രത്തിന് നിരവധി അഭിനന്ദനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. ദേവി, സേയാ രാ നരസിംഹ റെഡ്ഡി എന്ന ചിത്രങ്ങളിലും നടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്റർടെയിൻമെന്റ്, ഹിമ്മത്‌വാല, ഹംഷക്കൽസ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും താരം നായികയായിരുന്നു. താരം അടുത്തിടെ പുതിയ ഗാനത്തിന്റെ ഒരു സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതും ഏറെ ശ്രദ്ധനേടി.