astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി : അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി, പദവി എന്നിവ ലഭിക്കും, കുടുംബ സുഖം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും.

ഭരണി : ജീവിതത്തിൽ പുരോഗതി, യാത്രാഗുണം, ആപത്തുകളിൽ നിന്നും രക്ഷ, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.

കാർത്തിക : വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, ആരോഗ്യസ്ഥിതി തൃപ്‌തികരം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും.

രോഹിണി : യാത്രയിൽ നേട്ടം, ഉപരിപഠനത്തിന് അനുകൂലമായ സമയം, ഗൃഹം മോടിപിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.

മകയിരം : ഗൃഹോപരണങ്ങൾ വാങ്ങിക്കും, പൂർവിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും.

തിരുവാതിര : എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും, കർഷകർക്ക് ലാഭം.

പുണർതം : ദൂരയാത്രാക്ലേശം, നിർണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം.

പൂയം : തൊഴിൽ രംഗത്ത് അപവാദം, യാത്രകളിൽ അപകട സാദ്ധ്യത, ശാരീരികമായി ബുദ്ധിമുട്ടുകൾ, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം.

ആയില്യം : തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, ശിക്ഷാനടപടികൾക്ക് വിധേയനാകും, അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും.

മകം : ജോലി ഭാരം കുറയും, തൊഴിൽലാഭം, സാമ്പത്തിക നേട്ടം, എതിർപ്പുകൾ ഉണ്ടാകും, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

പൂരം : സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലം മാറ്റം, ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസിൽ നേട്ടം.

ഉത്രം : ഏറ്റെടുത്തു കഴിഞ്ഞ ജോലികൾ പൂർത്തിയാക്കും, പുതിയ ബന്ധങ്ങൾ ഉണ്ടാകും, മാതൃ സ്ഥാനീയർക്ക് രോഗശാന്തി, സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം.

അത്തം : ഭാര്യാഗുണം, സ്വധീനശക്തി, അന്യ ദേശവാസം ഗുണം ചെയ്യും, ഭർതൃസ്‌നേഹം വർദ്ധിക്കും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകർഷകത്വം എല്ലായിടത്തും നിഴലിച്ചു നിൽക്കും.

ചിത്തിര : ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ, പൊതുരംഗത്ത് നേട്ടം, ഈശ്വരാധീനം, ആത്മ നിയന്ത്രണശേഷി, ധനപ്രാപ്‌തി,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചോതി : ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, അനുകൂലമായ സ്ഥലമാറ്റം, ആരോഗ്യസ്ഥിതി തൃപ്‌തികരം, കുടുബത്തിൽ സ്വസ്ഥതയും സമാധാനവും.

വിശാഖം : ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, ശത്രുനാശം, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, കടബാദ്ധ്യതകൾ കുറയും.

അനിഴം : അധികാരികളുടെ പ്രീതി, സ്വർണ്ണ ലാഭം, യാത്രയിൽ നേട്ടം, സർക്കാർ ആനുകൂല്യം, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താൽപര്യം.

കേട്ട : വിദേശത്തുനിന്നും നല്ല വാർത്തകൾ കേൾക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, പ്രവർത്തികൾ വിജയത്തിലെത്തും, സ്വന്തം കുടുബത്തിനോട് മാത്രമേ കൂറും സ്‌നേഹവും കാണുകയുള്ളു.

മൂലം : ധന ലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, സ്ത്രീകൾ മുഖേന സന്തോഷം കിട്ടും.

പൂരാടം : സമാധാനവും സന്തോഷവും അനുഭവപ്പെടും, ധനപരമായി നല്ല സമയം.സർക്കാർ ജീവനക്കാർക്ക് ധനലാഭം, ആകർഷകത്വം, സത്യസന്ധത, ഈശ്വരാധീനം.

ഉത്രാടം : ആത്മീയതയും ദൈവാധീനവും കുറവായിരിക്കും, എതിർപ്പുകളെ നേരിടേണ്ടി വരും, ദുർവാശി ഒഴിവാക്കുക, പരാജയ ഭീതി, യാത്രയിൽ ക്ലേശങ്ങൾ, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

തിരുവോണം : സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റം പറയും, ജീവിത വിജയത്തിന് കഠിനമായ പരിശ്രമം വേണ്ടി വരും, മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങൾ പരസ്യമാക്കും, അപായപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും.

അവിട്ടം : അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങൾ, പരാശ്രയത്വം, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി.

ചതയം : ബന്ധുക്കളുമായി കലഹം, തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, സൽകീർത്തിക്ക് കോട്ടം തട്ടും, പൊതുജന പിന്തുണ കുറയും, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി : ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും, ധനനഷ്ടം, രഹസ്യ ജീവിതം കൊണ്ട് പ്രയാസങ്ങൾ, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉത്രട്ടാതി : ചെലവിനോടൊപ്പം വരവ് ലഭിക്കാത്തതിനാൽ പ്രയാസങ്ങൾ അനുഭവപ്പെടും, തൊഴിൽ നഷ്ടം സംഭവിക്കും, മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക.

രേവതി : ചതിവുകളിൽ നിന്നും പാഠം പഠിച്ചാൽ നന്ന്, വീട് വിട്ട് നിൽക്കേണ്ടി വരും, കർമ്മ മേഖലയിൽ അനിശ്ചതത്വം, യാത്രാക്ലേശം, രഹസ്യങ്ങൾ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.