web-series

രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മിർച്ചി മസാല വെബ്സീരീസ് മികച്ച സ്വീകാര്യത. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് റിലീസ് ചെയ്തത്. ജയൻ ചേർത്തല, പ്രവീൺ പുളിക്കമാരിൽ, അഖിലേഷ്, സജിന ഫിറോസ്, ലക്ഷ്മി സുരേന്ദ്രൻ എന്നിവരാണ് താരങ്ങൾ. നാല് പെൺകുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും തുടർന്നുണ്ടാകുന്ന അന്വേഷണാത്മകമായ സ്ഥിതിഗതികളുമാണ് പ്രമേയം. ഐഷാനി ഫിലിംസിന്റെയും റെഡ് മീഡിയയുടെയും ബാനറിൽ പ്രവീൺ പുളിക്കമാരിൽ ആണ് നിർമ്മാണം. കഥ: സജീഷ് നാരായണൻ, തിരക്കഥ: അനി ബാബു, കാമറ: സച്ചു, എഡിറ്റിംഗ്: ഹാഷിം, പ്രൊഡക്ഷൻ കൺട്രോളർ: സുനിൽ ജോസ്. മേക്കപ്പ്: ശ്രീജിത്ത്, പി.ആർ.ഒ: എം.കെ.ഷെജിൻ ആലപ്പുഴ.