
പനാജി: ഗോവയിലെ പദ്മശ്രീ ജേതാക്കളായ തപോഭൂമി ആശ്രമാധിപൻ ബ്രഹ്മേശാനന്ദ സ്വാമികൾക്കും മുൻ ഇന്ത്യൻ ഫുട്‌ബാൾ ക്യാപ്റ്റനും ഗോൾ കീപ്പറുമായ ബ്രഹ്മാനന്ദനും ഗോവ രാജ്ഭവനിൽ സ്വീകരണം നൽകി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഹിമാചൽപ്രദേശ് ഗവർണറും ഗോവ മുൻ സ്പീക്കറുമായ രാജേന്ദ്ര അർലേക്കർ ഉപഹാരം നൽകി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ജേതാക്കളെ ആദരിച്ചു.
ഗോവ ഗവർണറായി പി.എസ്. ശ്രീധരൻപിള്ള എത്തിയതോടെ സാധാരണക്കാരന് അപ്രാപ്യമായ രാജ്ഭവൻ ജനകീയമാക്കി 'ലോക്ഭവൻ" ആയെന്ന് രാജേന്ദ്ര അർലേക്കർ പറഞ്ഞു. രാജ്ഭവൻ സെക്രട്ടറി മിഹിർ വർദ്ധൻ സ്വാഗതവും മെസി ഡിസൂസ നന്ദിയും പറഞ്ഞു.