
ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്ത്യവാടി ഫെബ്രുവരി 25 ന് തിയേറ്ററിൽ റിലീസ് ചെയ്യും. മുംബായ് റെഡ്സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഗേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ശന്തനു മഹേശ്വരി, അജയ് ദേവ്ഗൺ, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാൻ ഹഷ്‌മി, രോഹിത് സുഖ്യാനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.