afghanistan

ബെർലിൻ: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാലെ സാധാരണ മനുഷ്യർ ഒരുനേരത്തെ വിശപ്പകറ്റാൻ കുഞ്ഞുങ്ങളെയും സ്വന്തം ശരീരാവയവങ്ങളും വിൽക്കുന്നതായി റിപ്പോർട്ട്. താലിബാൻ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴേക്കും അതിഭീകരമായ ഭക്ഷ്യക്ഷാമമാണ് അഫ്ഗാൻ നേരിടുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി.

രാജ്യത്ത് സജീവമായ അവയവ മാഫിയകൾ ജനങ്ങളുടെ ദാരിദ്ര്യത്തെ മുതലെടുക്കുകയാണ്. പട്ടിണിയകറ്റാൻ മറ്റുവഴികളില്ലാത്തതിനാലാണ് പലരും അവയവം വില്ക്കാൻ തയാറാകുന്നത്.

മൂല്യം കുറഞ്ഞ ഒരു ലക്ഷം അഫ്ഗാനിയ്ക്കാണ് പലരും അവയവങ്ങൾ വില്ക്കുന്നത്. ഇത് ഏതാനും ദിവസത്തേക്ക് ഭക്ഷണവും സാധനങ്ങളും വാങ്ങുമ്പോഴേക്കും തീരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പട്ടിണി കിടന്ന് മരിച്ച കുഞ്ഞുങ്ങളും നിരവധി. ചികിത്സ ലഭിക്കാതെ മരിക്കുന്നവരുമേറെ. അഫ്ഗാന്റെ .

ഭീകര ഭരണത്തിനൊപ്പം കൊവിഡ് വ്യാപനവും അഫ്ഗാൻ ജനതയെ ദുരിതത്തിലേക്ക് തള്ളിയിട്ടു. നിലവിലെ ശക്തമായ മഞ്ഞുവീഴ്ചയും ജനങ്ങൾക്ക് വെല്ലുവിളിയാണ്.

ജനങ്ങൾ അതിജീവനത്തിനായി നെട്ടോമോടുമ്പോഴും താലിബാൻ ഭീകരർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന താലിബാൻ അഫ്ഗാനിലെ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് പറയുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ലോകഭക്ഷ്യപദ്ധതിയുടെ തലവൻ ഡേവിഡ് ബീസ്‌ലി അഫ്ഗാനിലെ പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിലെ ജനസംഖ്യയുടെ പകുതിയിലധികവും ( 24 ദശലക്ഷം ) പട്ടിണിയിലാണെന്നും രാജ്യത്തേക്കുള്ള സഹായം വേഗത്തിലാക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. അഫ്ഗാന്റെ പുനർനിർമ്മാണത്തിനായി കോടിക്കണക്കിന് ഡോളറുകൾ ചെലവുവരുന്ന നൂറിലേറെ പദ്ധതികൾ നടപ്പാക്കാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ

തയാറായിട്ടുണ്ട്.