pittsburgh-

പെൻസിൽവേനിയ : യു.എസിലെ പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിലെ ഫോബ്സ് അവന്യൂ പാലം തകർന്ന് പത്ത് പേർക്ക് പരിക്ക്. ഒരു ബസുൾപ്പടെ ആറ് വാഹനങ്ങളുമായാണ് മഞ്ഞിൽ പുതഞ്ഞുകിടന്ന പാലം തകർന്ന് വീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനത്തെ പറ്റിയുള്ള ചർച്ചയ്ക്കായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഈ മേഖലയിൽ സന്ദർശനം നടത്താനിരിക്കെ ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് പാലം തകർന്നത്. പാലം തകരാനുള്ള കാരണം വ്യക്തമല്ല. 1970ലാണ് ഈ പാലം നിർമ്മിക്കപ്പെട്ടത്.