
തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പക്കാൻ ബെവ്കോ എം ഡിയുടെ ശുപാർശ. നിലവിലെ ഉത്പാദനത്തിന്റെ ഇരട്ടിയിലേറെയായി ഉത്പാദനം വർദ്ധിപ്പിക്കണമെന്നാണ് ബെവികോ എം ഡിയുടെ ശുപാർശ. നിലവിൽ പ്രതിദിനം 7000 കെയ്സ് ജവാൻ മദ്യമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് 16000 കെയ്സിലേക്ക് ഉയർത്തണമെന്നാണ് ശുപാർശ. പാലക്കാട് പത്ത് വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന മലബാർ ഡിസ്റ്റിലറി തുറക്കണമെന്നും അവിടെ ജവാൻ മദ്യം ഉത്പാദിപ്പിക്കണമെന്നും ബെവ്കോ എം ഡിയുടെ ശുപാർശയിൽ പറയുന്നു.