18 സിദ്ധന്മാരുടെ അത്ഭുതങ്ങൾ നാം കണ്ടു. അഗസ്ത്യനെ മഹാത്ഭുതമായി കാണാനായി. അനാദിയായ അറിവിന്റെ സൂത്രതാക്കോലായി അഗസ്ത്യൻ സിദ്ധർ ജ്വലിച്ചുനിൽക്കുന്നു. ഇനി 18 സിദ്ധന്മാരിൽ ഏറ്റവും പ്രമുഖനായ ഭോഗ സിദ്ധരെ കുറിച്ച് പഠിക്കാം. ആണ്ടിപണ്ടാരമായ പഴനി ആണ്ടവനെ, നവപാഷാണ കെട്ടുകൊണ്ട് നിർമ്മിച്ചതും പ്രതിഷ്ഠാപനം ചെയ്തതും ഭോഗരാണ്.

ഭോഗനാഥൻ, അഥവാ ചൈനീസ് സഞ്ചാരിയായ ഭോഗ്യാങ്ങ് ഭോഗർ കലൈശി നാഥ സിദ്ധരുടെ ശിഷ്യർ എന്നതിലുപരി അഗസ്ത്യ മാമുനിയുടെ ശിഷ്യൻകൂടിയാണ് ഭോഗർ. ലോകസഞ്ചാരി, ഭാരതത്തിന്റെ പല ഭാഗങ്ങളിലും ചൈനയിലും ശ്രീലങ്കയിലും സൗത്ത് അമേരിക്കയിലും എല്ലാം ഭോഗർ യാത്ര ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.