
വാഷിംഗ്ടൺ : യു.എസിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച. നാല് വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇത്തവണത്തേത്. ശക്തമായ ശൈത്യചുഴലിക്കാറ്റിന് മുന്നറിയിപ്പുള്ളതിനാൽ ന്യൂയോർക്ക്, ന്യൂജേഴ്സി, മേരിലാൻഡ്, റോഡ് ഐലൻഡ്, വിർജീനിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് അടിയിലേറെ മഞ്ഞ് വീഴ്ചയുണ്ടാകാനിടയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 5,000ത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി.