
ലണ്ടൻ: മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരം ഫ്രാങ്ക് ലംപാർഡ് പ്രീമിയർ ലീഗ് ക്ലബ്ബ് എവർട്ടന്റെ പരിശീലകനായേക്കും. റാഫേൽ ബെനിറ്റ്സ് ക്ലബ്ബ് വിട്ട ശേഷം ഒരു വർഷത്തോളമായി മുഖ്യ പരിശീലകനില്ലാതെയാണ് എവർട്ടൺ കളിക്കുന്നത്. അതുകൊണ്ടുതന്നെ സീസണിൽ ടീമിന്റെ പ്രകടനം വളരെ മോശമാണ്. 43 കാരനായ ലംപാർഡ് മുമ്പ് ചെൽസിയുടെ പരിശീലകനായിരുന്നു.
ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലംപാർഡ് പക്ഷേ പരിശീലകന്റെ റോളിൽ തിളങ്ങിയിരുന്നില്ല. ടീമിന്റെ പ്രകടനം മോശമായതിനേത്തുടർന്ന് ചെൽസി ലംപാർഡിനെ പുറത്താക്കി പകരം തോമസ് ടുച്ചലിനെ പരിശീലകനായി നിയമിക്കുകയായിരുന്നു.