
ടെഹ്‌റാൻ: ഖത്തർ ലോകകപ്പ് ഫുട്‌ബാളിന് ഏഷ്യയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇറാൻ. നിർണായക യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇറാഖിനെ 1-0ത്തിന് തോല്‍പിച്ചാണ് ഇറാൻ ബർത്തുറപ്പിച്ചത്. മെഹ്ദി ടെറെമി വിജയഗോൾ നേടി. ഗ്രൂപ്പ് എയിൽ ഏഴു കളിയിൽനിന്ന് 19 പോയിന്റുമായാണ് ഇറാൻ യോഗ്യത ഉറപ്പിച്ചത്.
17 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയും യോഗ്യതയ്ക്കരികെയാണ്. മൂന്നു മത്സരങ്ങൾ അവശേഷിക്കെ മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ.യ്ക്ക് ഇനി ഇറാനെ മറികടക്കാൻ കഴിയില്ല. ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് നേരിട്ട് യോഗ്യതയുള്ളത്.
ഗ്രൂപ്പ് ബിയിൽ സൗദി അറേബ്യയും (19 പോയന്റ്), ജപ്പാനും (15) ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. 14 പോയിന്റുമായി ആസ്‌ട്രേലിയയും ബർത്തുറപ്പിക്കാനുള്ള പോരാട്ടത്തിലാണ്.