pulwama

ശ്രീനഗർ : ജമ്മു കാശ്മീരിലെ അനന്തനാഗില്‍ പൊലീസിന് നേരെ ഭീകരാക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. വെടിവയ്‌പിൽ പരിക്കേറ്റ ഹെഡ്‌ കോൺസ്റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്.

അനന്തനാഗിലെ ബിജ്ബേഹാരയിലാണ് ആക്രമണമുണ്ടായത് പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ആക്രമണം നടന്ന മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.