
ആന്റിഗ്വ : ബംഗ്ളാദേശിനെതിരായ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ അഞ്ചുവിക്കറ്റിന് വിക്കറ്റിന് വിജയിച്ച ഇന്ത്യ സെമിഫൈനലിൽ കടന്നു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ ഓവറിൽ 111 റൺസിൽ ആൾഒൗട്ടാക്കിയശേഷം അഞ്ചുവിക്കറ്റുകളും 115 പന്തുകളും ബാക്കി നിൽക്കെ വിജയം കാണുകയായിരുന്നു ഇന്ത്യ.
ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. ഇടംകയ്യൻ മീഡിയം പേസർ രവികുമാറാണ് 14 റൺസെടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.വിക്കി ഒാസ്വാൾ രണ്ട് വിക്കറ്റും കൗശൽ താംബെ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കായി അംക്രിഷ് രഘുവംശി 44 റൺസടിച്ചു.
സെമിയിൽ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.