gandhi-ganm-puri-express-

മുംബയ്: മഹാരാഷ്ട്രയിലെ നൻധർബാർ സ്റ്റേഷന് സമീപം,​ ഗാന്ധിധാം - പുരി എക്സ്‌പ്രസ് ട്രെയിനിന് തീപിടിച്ചു. ആളപായമില്ല. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. മുംബയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള നൻധർബാർ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനിന്റെ പാൻട്രി ഏരിയയിൽ തീ പിടിച്ചത്. തുടർന്ന് ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നീയന്ത്രണവിധേയമാക്കി. അപകടമുണ്ടാക്കിയ ബോഗികൾ വേർപെടുത്തിയതും സുരക്ഷിത സ്ഥലത്തേക്ക് യാത്രക്കാരെ മാറ്റിയതും ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂർ തടസപ്പെട്ടെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.