
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതിയുടെ ഭാഗമായി പൂനെയിലെ ഹഡപ്സറിലും ഛത്തീസ്ഗഢിലെ റായ്‌പൂരിലും പുതിയ ഷോറൂമുകൾ തുറന്നു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിലൂടെ ഷോറൂമുകൾ ഉദ്ഘാടനം ചെയ്‌തു. ഈമാസം 22 പുതിയ ഷോറൂമുകൾ തുറക്കുകയെന്ന പദ്ധതിയുടെ ഭാഗമാണിവ.
ഉദ്ഘാടനശേഷം ഹഡപ്സർ ഷോറൂം മഗാർപട്ട സിറ്റി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്‌ടർ സതീഷ് മഗാറും റായ്‌പൂരിലെ അടൽ എക്‌സ്‌പ്രസ് ഹൈവേയിലെ ട്വിൻടവറിലെ ഷോറൂം റായ്‌പൂർ സിറ്റി മേയർ ഐജാസ് ദബ്ബാറും ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് എൻ.കെ. ജിഷാദ്, വെസ്‌റ്റ് ഇന്ത്യ റീജിയണൽ ഹെഡ് എ.ടി. ഫൻസീം തുടങ്ങിയവർ സംബന്ധിച്ചു.