
തിരുവനന്തപുരം: പ്രസവ വാർഡില്ലാത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി സ്ത്രീയ്ക്ക് മതിയായ പരിചരണം നൽകി പ്രസവം എടുത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് കേന്ദ്രത്തിലെ ഡോ. എ. ആനന്ദ് കൃഷ്ണൻ, നഴ്സുമാരായ സിനി, പ്രീതി, ഗിരിജ ജയ്‌മോൻ ആരോഗ്യ പ്രവർത്തക സരസ്വതി എന്നിവർ നടത്തിയത്. മതിയായ ചികിത്സയും പരിചരണവും നൽകി അമ്മയേയും കുഞ്ഞിനേയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.