
ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷുഹമയിൽ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ മൂന്ന് പേർ ലഷ്‌കർ ടി.ആർ.എഫ് ഭീകരരുടെ സഹായികളെന്ന് റിപ്പോർട്ട്. മുമ്പ് പ്രദേശത്ത് നടന്ന ഭീകരാക്രമണ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുള്ളതായി കാശ്മീർ പൊലീസ് അറിയിച്ചിട്ടുണ്ട്.
ഷോപ്പിയാൻ സ്വദേശിയായ ഫൈസൽ മൻസൂർ, സായ്‌പ്പോറ സ്വദേശിയായ അസർ യാക്കൂബ്, കുൽഗാം സ്വദേശിയായ നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ട് പിസ്റ്റലുകളും മൂന്ന് മാഗസീനുകളും രണ്ട് ചൈനീസ് ഗ്രനേഡുകളും പിടിച്ചെടുത്തു. പ്രദേശത്ത് പുതിയതായി സ്ഥാപിച്ച മൊബൈൽ വെഹിക്കിൾ ചെക്ക് പോസ്റ്റ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.