pra

കിളിമാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂവർ സംഘത്തെ മാരകായുധങ്ങളുമായി പിടികൂടി. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളിലുൾപ്പെട്ട വഞ്ചിയൂർ പട്ട്‌ള കാട്ടിൽ വീട്ടിൽ കടകംപള്ളി ബിജു എന്നു വിളിക്കുന്ന ബിജു (39), വഞ്ചിയൂർ മണ്ണൂർ ഭാഗം കൊല്ലൂർകോണം ഞാറവിള വീട്ടിൽ മഹേഷ് (39), വഞ്ചിയൂർ പട്ട്ള മുല്ലശ്ശേരിമുക്ക് ചരുവിള പുത്തൻ വീട്ടിൽ രാജീവ് (42) എന്നിവരെയാണ് നഗരൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ വഞ്ചിയൂർ മുല്ലശ്ശേരി ജംഗ്‌ഷന് സമീപം മാരകായുധങ്ങളുമായി കാണപ്പെട്ട ഇവർ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ കാപ്പാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നതും നിരവധി കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്.