bandukwala

വഡോദര: ഗുജറാത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മുസ്ലിം സമുദായ പരിഷ്‌കർത്താവും ന്യൂക്ലിയർ ഫിസിക്സ് പ്രൊഫസറുമായ ജെ.എസ്. ബന്ദൂക്‌വാല (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. വഡോദരയിലെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു മരണം.

ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് ന്യൂക്ലിയർ ഫിസിക്സിൽ ഡോക്ടറേറ്റ് നേടി.വഡോദര മഹാരാജ് സയ്യാജിറാവു സർവകലാശാലയിലെ പ്രൊഫസറായിരുന്നു. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തനങ്ങളാലാണ് ബന്ദൂക്‌വാല ശ്രദ്ധേയനാകുന്നത്. സാമുദായിക സൗഹാർദ്ദ രംഗത്തെ പ്രവർത്തനങ്ങൾക്ക് 2006ൽ ഇന്ദിരഗാന്ധി ദേശീയ പുരസ്‌കാരം ലഭിച്ചു.