kashmir-cop-died

ശ്രീനഗർ : ജമ്മുകാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഹസൻപോരയിൽ ഭീകരർ നടത്തിയ മിന്നലാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഹെഡ്കോൺസ്റ്റബിൾ അലി മുഹമ്മദിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലിയെ അനന്ത്നാഗ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശം വളഞ്ഞ സുരക്ഷാ സേന ഭീകര‌ർക്കായി തെരച്ചിൽ നടത്തുന്നുണ്ട്. കാശ്‌മീരിൽ 24 മണിക്കൂറിനിടെ പൊലീസുകാർക്ക് എതിരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ബടമാലു പ്രദേശത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ ആക്രമിച്ചെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.