
നിർമ്മാണ മാലിന്യങ്ങളിൽ നിന്ന് ഫർണിച്ചറുകൾ ഉണ്ടാക്കാൻ കഴിയുന്ന 3 ഡി പ്രിന്റർ ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നിര്‍മ്മാണ മാലിന്യങ്ങള്‍ ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന ത്രീ ഡി പ്രിന്റർ വികസിപ്പിച്ചെടുത്ത് ഗുവാഹത്തി ഐ.ഐ.ടിയിലെ ഗവേഷക സംഘം. .
പ്രാദേശിക വ്യാവസായങ്ങളിൽ നിന്നുള്ള നിര്‍മ്മാണ മാലിന്യങ്ങളില്‍ നിന്നാണ് 3ഡി പ്രിന്റഡ് അര്‍ബന്‍ ഫര്‍ണിച്ചറുകള്‍ നിർമ്മിക്കുന്നത്. ധൃതിമാന്‍ ദേ, ദൊഡ്ഡ ശ്രീനിവാസ്, ഭവേഷ് ചൗധരി എന്നിവര്‍ ഉൾപ്പെട്ട ഗവേഷക സംഘമാണ്. ഗുവാഹത്തി ഐ.ഐ.ടിയും സ്റ്റാര്‍ട്ടപ്പായ ഡെല്‍റ്റാസിസ് ഇ ഫോമിംഗും ചേർന്നാണ് ഈ കോണ്‍ക്രീറ്റ് ത്രീഡി പ്രിന്റര്‍ വികസിപ്പിച്ചെടുത്തത്.
ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ഉയരവും വരെയുള്ള ഫര്‍ണിച്ചറുകള്‍ ഇതിൽ പ്രിന്റ് ചെയ്യാൻ കഴിയും. ഐ.ഐ.ടിയുടെ കണക്കനുസരിച്ച് ത്രീഡി പ്രിന്റഡ് അര്‍ബന്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 20 മിനിറ്റ് മാത്രമാണ് എടുത്തത്. 3ഡി പ്രിന്റിംഗിന് അനുയോജ്യമായ പുതിയ സിമന്റീഷ്യസ് മിക്‌സ് കോമ്പോസിഷനുകളും ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നിര്‍മ്മാണ മാലിന്യങ്ങളില്‍ നിന്നുള്ള പ്രത്യേക സിമന്റ്കൂട്ട് ഉപയോഗിച്ച് 0.4 മീറ്റര്‍ ഉയരവും 0.4 മീറ്റര്‍ വീതിയും കമാനാകൃതിയുമുള്ള ഫര്‍ണിച്ചറുകളാണ് ഇതില്‍ നിര്‍മ്മിച്ചത്. പ്രോസസ്സ് ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് പ്രിന്റ് ഹെഡ് ഡിസൈന്‍ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതി ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്.