
മുംബയ്: തന്റെ സ്വതസിദ്ധമായ നൃത്തചുവടുകൾ കൊണ്ട് ആരാധകരെ വശത്താകാൻ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് ബോളിവുഡ് അഭിനേത്രി ദിഷാ പട്ടാനിക്ക്. അതല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ ഇട്ടാൽ മതി എല്ലാവരും ഈ താരസുന്ദരിയുടെ പിറകേ കൂടും. അത്തരത്തിലൊരു ഫോട്ടോ കഴിഞ്ഞ ദിവസം താരം ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ആ ഫോട്ടോ ആണ് സമൂഹമാദ്ധ്യമങ്ങളിലെ സംസാരവിഷയം. പോസ്റ്റ് ചെയ്ത് രണ്ട് ദിവസം കഴിയുന്നതിന് മുമ്പ് തന്നെ 22 ലക്ഷത്തിലേറെ പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.
സമീപകാലത്ത് നടത്തിയ മാലദ്വീപ് യാത്രാവേളയിൽ എടുത്ത ചിത്രമാണ് ദിഷാ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കാമുകൻ ടൈഗർ ഷ്രോഫിന് ഒപ്പമാണ് ദിഷ മാലദ്വീപിൽ അവധികാലം ചെലവഴിക്കാനെത്തിയത്.