
സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും താരങ്ങളുടെ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ അതിഥിയാണ് മാളവിക മോഹനൻ. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്.
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിളും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.