
ലക്നൗ : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി എല്ലാ വിധ എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി.ഫെബ്രുവരി 10 ന് രാവിലെ 7.00 മുതൽ മാർച്ച് 7 ന് വൈകുന്നേരം 6.30 വരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ എക്സിറ്റ് പോളുകളും നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉക്കരവിറക്കിയത്. ഈ കാലയളവിൽ
എക്സിറ്റ് പോളുകൾ നടത്തുന്നതും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണെന്ന് യുപി ചീഫ് ഇലക്ടറൽ ഓഫീസർ അജയ് കുമാർ ശുക്ല അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു .