കുഞ്ഞുങ്ങളുടെ കുസൃതികളും പാട്ടുകളുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും അവരുടെ കഴിവുകൾ കണ്ട് മാതാപിതാക്കളും ചുറ്റുമുള്ളവരുമൊക്കെ അത്ഭുതപ്പെടാറുണ്ട്. അത്തരത്തിൽ പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ് ഒരു രണ്ടുവയസുകാരി.

girl

'സിന്ദൂര തിലകവുമായി' എന്ന കുട്ടിയുടെ പാട്ട് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. കളിക്കുന്നതിനിടയിൽ അമ്മയോ മറ്റോ ആണ് കുട്ടിയോട് പാട്ട് പാടാൻ പറയുന്നത്. തുടർന്ന് അനുസരണയോടെ അവൾ പാടി. അവളുടെ ചിരിയോടുകൂടി തന്നെയാണ് വീഡിയോ അവസാനിക്കുന്നത്.