medical

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു.ഡോ.എസ്.എസ് സന്തോഷിനെതിരായാണ് നടപടി. അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് പദവിയിൽ നിന്ന് ഇദ്ദേഹത്തെ നീക്കി.

നിലവിൽ കൊവിഡ് ദൗത്യ സംഘങ്ങളുടെ തലവനായിരുന്നു എസ്.എസ് സന്തോഷ്. ആർ.എം കൂടിയായ ഡോ. മോഹൻ റോയിക്കാണ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അധികചുമതല നൽകിയിരിക്കുന്നത്. നടപടിയ്‌ക്ക് കാരണമായ സംഭവമെന്തെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല.