cinema

അർജുൻ അശോകൻ, ശബരിഷ് വർമ്മ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആന്റോ ജോസ് പെരേര, അബി എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മെമ്പർ രമേശൻ ഒമ്പതാം വാർഡ് ഫെബ്രുവരി 18 ന് പ്രദർശനത്തിനെത്തും. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആന്റണി, ബിനു അടിമാലി, മാമുക്കോയ, അനൂപ് പന്തളം, സ്‌മിനു സിജോ, സിനി ഏബ്രഹാം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു.

ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. എഡിറ്റർ ദിപു ജോസഫ് . എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കൽ, നിർമ്മാണ നിർവഹണം ജോബ് ജോർജ്, പി.ആർ.ഒ വാഴൂർ ജോസ്.