
ഇടുക്കി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റിൽ നിന്ന് കാൽ വഴുതി വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷിബിൻ ഷാർളിയാണ്(25) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
ഇന്നലെയാണ് ഷിബിൻ ഷാർളി ഉൾപ്പെടുന്ന വിനോദ സംഘം മൂന്നാറിൽ എത്തിയത്. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം മല മുകളിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെ ഷിബിൻ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നെന്നാണ് വെള്ളത്തൂവൽ പൊലീസിന് ലഭിച്ച വിവരം. 600 അടിയുള്ള മലയിൽ നിന്നാണ് താഴേക്ക് പതിച്ചത്. മൃതദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിലാണ്.