
റായ്പൂർ: വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി റായ്പൂരിൽ അമർ ജവാൻ ജ്യോതിക്ക് സമാനമായ യുദ്ധ സ്മാരകം നിർമ്മിക്കുമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഫെബ്രുവരി മൂന്നിന് നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി സ്മാരകത്തിന് തറക്കല്ലിടും. ചത്തീസ്ഗഢിലെ സായുധ സൈന്യത്തിന്റെ നാലാമത് ബറ്റാലിയൻ കാമ്പസിലാണ് സ്മാരകം നിർമ്മിക്കുന്നതെന്നാണ് വിവരം. ഡൽഹിയിലെ അമർജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിക്കുന്നതിനെ ബാഗേൽ ശക്തമായി എതിർത്തിരുന്നു.