who-picked-rahul-gandhi

അമൃത്സർ: പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോക്കറ്റടിച്ചിട്ടുണ്ടാകാമെന്ന ആരോപണവുമായി അകാലിദൾ എം.പി ഹർസിമ്രത് കൗർ. രാഹുലിന്റെ എന്തെങ്കിലും വസ്തുക്കൾ മോഷണം പോയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ അന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന

പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി, ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ്, പി.സി.സി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവരിൽ ആരെങ്കിലും ആകാമെന്നും കൗർ ആരോപിച്ചു. ഇത് സുവർണ ക്ഷേത്രത്തെ ഒരു തവണ കൂടി അപമാനിക്കാനുള്ള ശ്രമമായിരിക്കാമെന്നും കൗർ ട്വീറ്റ് ചെയ്തു. അതേസമയം, കൗർ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് കോൺ. നേതാവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. പുണ്യഭൂമിയെ അപമാനിക്കുന്നതാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ. ശരിയാണ് പോക്കറ്റടി നടന്നു. മോദിക്കൊപ്പം നിന്ന് കാർഷക നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ച് കർഷകരുടെ പോക്കറ്റടിക്കാൻ ശ്രമിക്കുകയായിരുന്നു അകാലിദൾ എന്നും സുർജേവാല പറഞ്ഞു.