
ജയറാം, റിമി ടോമി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തിങ്കൾ മുതൽ വെള്ളി വരെയാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ആദ്യ ചിത്രം. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നാടിന്റെ പേരായ താമരക്കുളം ഒപ്പമുണ്ടായിരുന്നു. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരാൽ. എന്നാൽ ഈ ചിത്രത്തിൽ കണ്ണൻ എന്നു മാത്രമാണ് പേര്. സംഖ്യശാസ്ത്രപ്രകാരം ഈ സിനിമയിലേക്ക് പേര് മാറ്റിയെന്നും വരാൻ പോകുന്ന ചിത്രങ്ങളിൽ മാറ്റം ഉണ്ടാവില്ലെന്നും കണ്ണൻ താമരക്കുളം പറഞ്ഞു.ട്വന്റി 20 യ്ക്കു ശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി വരാലിനുണ്ട്. സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സായ്കുമാർ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ. ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൊളിറ്റിക്കൽ ത്രില്ലറായ വരാൽ
ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യനാണ് നിർമ്മിക്കുന്നത്. അനൂപ് മേനോൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നു.
പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ. പി.ആർ.ഒ: പി.ശിവ പ്രസാദ്, വാഴൂർ ജോസ്, സുനിത സുനിൽ.