v

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൂറ്റൻ കളിമൺ ചുവർചിത്രം അഹമ്മദാബാദിലെ സബർമതി നദീതീരത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തു. ഗാന്ധിജിയുടെ 74ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്‍റെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച രാജ്യത്തുടനീളമുള്ള 75 ശിൽപ്പികൾ ചേർന്നാണ്​ ചുവർചിത്രം നിർമ്മിച്ചത്. ചടങ്ങിൽ കേന്ദ്ര മന്ത്രി നാരായൺ റാണെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ, കെ.വി.ഐ.സി ചെയർമാൻ വിനയ് കുമാർ സക്സേന തുടങ്ങിയവർ സംബന്ധിച്ചു.