ദീർഘകാലത്തെ മനനത്തിലൂടെയും ഗവേഷണ നിരീക്ഷണത്തിലൂടെയും ക്രോഡീകരിച്ച തെക്കൻ ഭാരതത്തിലെ അമൂല്യമായ വൈദ്യശാസ്ത്രമാണ് സിദ്ധവൈദ്യം അഥവ സിദ്ധ ചികിത്സ. അഗസ്ത്യനെയും 18 സിദ്ധന്മാരെയും തമസ്‌കരിക്കാൻ നടന്ന ശ്രമംപോലെ ഇന്നും അന്നും സിദ്ധചികിത്സാപദ്ധതികൾ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു.

sidha

സാധാരണ പ്രജ്ഞയിൽ അസാധുവെന്ന് തോന്നിക്കുന്ന രസവാദവിദ്യയും കായകർപ്പ ചികിത്സയും ലോഹമരുന്ന് കൂട്ടുകളും ഉൾക്കൊള്ളാൻ ആധുനിക ശാസ്ത്രം സമയം നൽകിയില്ല എന്നത് തന്നെയാണ് വാസ്തവം. എന്നാൽ അമൂല്യമായ ഈ വിദ്യയുടെ വ്യാപ്തിയും പ്രായോഗികതയും ഫലപ്രാപ്തിയും അറിഞ്ഞ സിദ്ധവൈദ്യ വിദഗ്ദ്ധർ അവരുടെ ഉൾക്കരുത്ത് കൊണ്ട് മഹത്തായ ഈ പാരമ്പര്യത്തെ താങ്ങിനിറുത്തി മുന്നോട്ട് നയിക്കുന്നു.