
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മേസൺ ഗ്രീൻവുഡിനെതിരേ ഗുരുതര ആരോപണങ്ങളുമായി പെൺസുഹൃത്ത് ഹാരിയറ്റ് റോബ്‌സൺ.
ഗ്രീൻവുഡിൽ നിന്ന് മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോയും ഹാരിയറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഗ്രീൻവുഡിൽ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് പറയുന്നു. ഇതോടൊപ്പം താരം മോശം വാക്കുകൾ പ്രയോഗിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ആഡിയോ ക്ലിപ്പുകളും ഹാരിയറ്റ് പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തിൽ താരമോ ക്ലബ്ബോ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിനെതിരേ കടുത്ത നടപടികൾ വരാനാണ് സാധ്യത.